2014 ജൂലൈ 30, ബുധനാഴ്‌ച


മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഇരുപത്തഞ്ചിന കര്‍മപദ്ധതി



കര്‍മരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കാന്‍സര്‍ നിയന്ത്രണത്തിനായി 25-ഇന പദ്ധതി തയ്യാറാക്കി.

ഉത്തരമലബാറിലെ സാധാരണക്കാരായ ഗ്രാമവാസികള്‍ക്കുവേണ്ടി കാന്‍സര്‍ പ്രതിരോധത്തിലും രോഗം നേരത്തേ കണ്ടുപിടിക്കുന്നതിനുമുള്ള ബോധവത്കരണത്തിലുമൂന്നിയാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത് .
കാന്‍സറിനെ അറിയാന്‍, അറിയിക്കാന്‍, കണ്ടെത്താന്‍, കീഴ്‌പ്പെടുത്താന്‍ എന്ന മുദ്രാവാക്യവുമായി സപ്തംബര്‍ മുതല്‍ 2015 ആഗസ്ത്് വരെയാണ് പരിപാടി നടപ്പാക്കുക.

ഡോക്ടര്‍മാര്‍ക്ക് തുടര്‍വിദ്യാഭ്യാസപരിപാടി, 50 വിദ്യാലയങ്ങളില്‍ ജീവിതശൈലീരോഗ നിര്‍ണയ ക്ലിനിക്, സൗജന്യ ഡയാലിസിസ്, സൗജന്യ ആയുര്‍വേദ ഒ.പി. ക്ലിനിക്, ജയില്‍ അന്തേവാസികള്‍ക്കും മറുനാടന്‍ തൊഴിലാളികള്‍ക്കും പുകവലിവിരുദ്ധ ക്ലിനിക്, വിവിധ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകളെ നിയന്ത്രിക്കാന്‍ പ്രത്യേക മാസാചരണപരിപാടികളും ക്യാമ്പുകളും കാന്‍സര്‍രോഗവിമുക്തര്‍ക്ക് പ്രതിമാസ യോഗ ക്ലാസ് തുടങ്ങിയവ 25-ഇന പരിപാടികളില്‍പ്പെടും.

അഭിപ്രായങ്ങളൊന്നുമില്ല: